India's Non-Personal Data (NPD) framework

India's Non-Personal Data (NPD) framework

Knowledge repo, archives and collaborations

Anivar Aravind

@anivar

നിർദ്ദേശിത നോൺ പേഴ്സണൽ ഡാറ്റ ചട്ടക്കൂടിനൊരാമുഖം

Submitted Feb 13, 2021

Translated by Joice Joseph and Anivar Aravind

വ്യക്തിയുടെ സ്വകാര്യത പരിരക്ഷിക്കുന്നതിന് നിയന്ത്രിക്കേണ്ട ഒരു അപകട ഘടകമായാണ് ഡാറ്റയെ കാണുന്നത്. ഇത് വ്യക്തിഗത ഡാറ്റ, അതായത്, ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഡാറ്റ എന്ന വിശാലമായ അർത്ഥത്തിൽ അറിയപ്പെടുന്നു.

വ്യക്തിഗതമല്ലാത്ത ഏതു ഡാറ്റയും നോൺ-പേഴ്സണൽ ഡാറ്റ (എൻ.പി.ഡി) എന്ന ഗണത്തിൽപ്പെടുപെടുമെന്നാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ നിർദ്ദേശിത നോൺ-പേഴ്സണൽ ഡാറ്റ ചട്ടക്കൂട് പറയുന്നത്. ട്രാഫിക് ഡാറ്റ എൻ.പി.ഡി.യ്ക്ക് നല്ലൊരു ഉദാഹരണമാണ്. നഗരത്തിലെ ട്രാഫിക് പാറ്റേണുകൾ, പോയിന്റ് എയിൽ നിന്ന് പോയിന്റ് ബിയിലേക്ക് പോകാൻ എത്ര സമയമെടുക്കുന്നു തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഊബർ പോലുള്ള കമ്പനികൾക്ക് ഈ വിവരങ്ങൾ, ഉപയോക്താക്കൾ ഊബറിന്റെ സർവ്വീസ് ഉപയോഗിയ്ക്കുമ്പോൾ ലഭിക്കുകയും അത് അതിന്റെ പ്ലാറ്റ്ഫോമിൽ ശേഖരിക്കുകയും ചെയ്യുന്നു. സമാഹരിച്ച ഈ ഡാറ്റയോ അല്ലെങ്കിൽ സമാഹരിച്ച ഡാറ്റയിൽ നിന്ന് ലഭിച്ച ഉൾക്കാഴ്ചയേയോ എൻ.പി.ഡി. എന്ന് വിളിക്കാം. ഇത് മറ്റ് കമ്പനികളെ അപേക്ഷിച്ച് ഊബറിന് മത്സരാധിഷ്ടിത മുൻതൂക്കം നൽകുന്നു. ഇ-കൊമേഴ് സ്, ഫുഡ് ഡെലിവറി മുതലായ മറ്റ് മേഖലകളിലും സമാനമായ ഉദാഹരണങ്ങൾ കണ്ടെത്താനാകും.

എൻ.പി.ഡി.യുടെ ചില വശങ്ങൾ ഇതിനകം തന്നെ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിൽ (പി.ഡി.പി.ബി) പരാമർശിക്കുന്നുണ്ട്. അതിൽ വികസന, ആസൂത്രണ ആവശ്യങ്ങൾക്കായി എൻ.പി.ഡി. ആവശ്യപ്പെടാൻ സർക്കാരിന് കഴിയും. നിർദ്ദിഷ്ഠ എൻ.പി.ഡി. പ്രൊട്ടക്ഷൻ ബിൽ നടപ്പാക്കുന്നതിനുമുമ്പ് കമ്പനികൾ എൻ.പി.ഡി. റിപ്പോർട്ടിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്. കാരണം എൻ.പി.ഡി. പാലിക്കുന്നതിന് നിലവിലുള്ള സിസ്റ്റങ്ങളും ബിസിനസ്സ് പ്രക്രിയകളും പുനഃക്രമീകരിക്കേണ്ടിയതായി വന്നേക്കാം. എൻ.പി.ഡി. റെഗുലേഷൻ സ്റ്റാർ ട്ടപ്പുകളുടെ മാർ ക്കറ്റിലേക്കുള്ള പ്രവേശനതന്ത്രങ്ങളെയും ബാധിക്കും, പ്രത്യേകിച്ചും ‘ഉയർന്ന വളർച്ച’ ലക്ഷ്യം വെയ്ക്കുന്നവരുടെ.

എൻ.പി.ഡി. വിഭാഗങ്ങൾ:

  1. പബ്ലിക് എൻ.പി.ഡി. - ഇത് സമൂഹത്തിന് അവകാശം ഉന്നയിക്കാൻ കഴിയുന്ന, സർക്കാർ സൃഷ്ടിച്ചതോ അല്ലെങ്കിൽ നികുതിദായകരുടെ പണം ഉപയോഗിച്ച് നിർമ്മിച്ചവയോ ആണ്. ഗവൺമെന്റിന്റെ ഓപ്പൺ ഡാറ്റ പോർട്ടലായ data.gov.in ൽ ലഭ്യമായ എല്ലാ ഡാറ്റാസെറ്റുകളും ഈ ഗണത്തിൽപ്പെടുന്നു. ഈ ഡാറ്റയെ പൊതു എൻ.പി.ഡി.യായി അംഗീകരിക്കുന്നതിലൂടെ, സർക്കാർ മറ്റ് വകുപ്പുകളെ അവരുടെ ഡാറ്റാസെറ്റുകൾ പൊതു ഉടമസ്ഥതയിലാക്കാൻ പ്രോത്സാഹിപ്പിക്കുന്നു. അത് ഇന്നോവേഷന് ഊർജ്ജമാകും.
  2. സ്വകാര്യ എൻ.പി.ഡി. - കമ്പനികളുടേയും സ്റ്റാർ ട്ടപ്പുകൾ ക്കും ഉടമസ്ഥതയിലുള്ളതാണ്. അവ അസംസ്കൃത രൂപത്തിൽ എതിരാളികളുമായോ സർക്കാരുമായോ പങ്കിടാൻ ആവശ്യപ്പെട്ടേക്കാം. എൻ.പി.ഡി. റിപ്പോർട്ടിൽ പ്രൊസസ് ചെയ്തതും ചെയ്യാത്തതുമായ ഡാറ്റയെക്കുറിച്ച് മനപ്പൂർവ്വമുള്ള അവ്യക്തത കാണാം. സ്വകാര്യ എൻ.പി.ഡി.ക്ക് കീഴിൽ അൽ ഗോരിതങ്ങളും പ്രൊപ്രൈറ്ററി ഡാറ്റയും പങ്കിടേണ്ടതില്ല, എന്നാൽ അസംസ്കൃത ഡാറ്റാ പോലും കമ്പനികളെക്കുറിച്ചുള്ള ധാരാളം വിവരങ്ങൾ കണ്ടെത്താൻ കഴിയും.
  3. കമ്മ്യൂണിറ്റി എൻ.പി.ഡി. - വികസന ആവശ്യങ്ങൾ ക്കായി റസിഡൻറ് വെൽ ഫെയർ അസോസിയേഷനുകൾ (ആർ ഡബ്ല്യുഎ), സമുദായങ്ങൾ, ഒരു ഗ്രാമത്തിൽ നിന്നുള്ള ആളുകൾ , അല്ലെങ്കിൽ ഒരു സംഭവം ബാധിച്ച ഒരു കൂട്ടം ആളുകൾ എന്നിവർ ക്ക് എൻ.പി.ഡി. ആവശ്യപ്പെടാം. ഒരേ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് തന്നെ അവരുടെ ആവശ്യങ്ങളിലും ഡാറ്റയിലേക്കുള്ള ആക്സസിനും പൊരുത്തക്കേടുകളുണ്ടാവാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത് ഓരോ കമ്മ്യൂണിറ്റിയുടെയും വൈരുദ്ധ്യപരമായ ആവശ്യങ്ങളെ എങ്ങനെ നിറവേറ്റാമെന്ന് കണ്ടെത്താൻ കമ്പനികളെ ആശയക്കുഴപ്പമുണ്ടാക്കുന്ന സാഹചര്യത്തിൽ ചെന്നെത്തിക്കും.

എൻ.പി.ഡി. റെഗുലേഷന്റെ യുക്തി ബബിഗ് ടെക് കാലത്ത് ഭരണാധിപത്യമുറപ്പിയ്ക്കുക എന്നതാണ്. ചെറിയ കമ്പനികളുമായി അവരുടെ ഡാറ്റാസെറ്റുകളും സ്ഥിതിവിവരക്കണക്കുകളും പങ്കിടാൻ വൻകിട കമ്പനികളെ നിർബന്ധിതരാക്കി മത്സരാധിഷ്ഠിത നേട്ടം സൃഷ്ടിക്കാമെന്നും അതുവഴി ‘മത്സരത്തിൽ സമത്വം’ കൊണ്ടുവരാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.

എൻ.പി.ഡി. റെഗുലേഷന്റെ മറ്റൊരു ലക്ഷ്യമായിപ്പറയുന്നത് പൊതുനന്മയ്ക്കായുള്ളവയെ പ്രോത്സാഹിപ്പിക്കുക എന്നതാണ്. ഇവിടെ, എൻ.പി.ഡി.യുടെ കീഴിൽ വലിയ കമ്പനികൾ തുറക്കുന്ന അനോണിമൈസ് ചെയ്ത സംയോജിത ഡാറ്റാസെറ്റുകൾ വികസനത്തിനായി 'കമ്മ്യൂണിറ്റികൾ ’ ഉപയോഗിക്കും. ഡാറ്റാ പങ്കിടലിന്റെ ലക്ഷ്യം “ഇന്ത്യയിലെ പൗരന്മാർക്കും കമ്മ്യൂണിറ്റികൾക്കും സാമ്പത്തിക നേട്ടങ്ങൾ” സൃഷ്ടിക്കുക എന്നതും “എൻ.പി.ഡി. പ്രോസസ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങൾ അത്തരം ഡാറ്റ ശേഖരിക്കുന്ന സ്ഥാപനത്തിനു മാത്രമല്ല, ഇന്ത്യയ്ക്കും ഡാറ്റ ഉൽ പാദിപ്പിക്കുന്ന സമൂഹത്തിനും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുക"" എന്നതുമാണ്.

എന്നിരുന്നാലും, പകർപ്പവകാശ നിയമപ്രകാരം കമ്പനികൾക്ക് അവരുടെ പ്രൊപ്രൈറ്ററി ഡാറ്റാസെറ്റുകൾ പരിരക്ഷിക്കാനും എൻ.പി.ഡി. റിപ്പോർട്ട് അനുവദിക്കുന്നു, അതുവഴി പൊതുനന്മയ്ക്കായി യഥാർത്ഥത്തിൽ പങ്കിടാൻ കഴിയുന്ന ഡാറ്റാസെറ്റുകളുടെ എണ്ണവും ഗുണനിലവാരവും കുറയാനിടവരുന്നു.

വ്യക്തിപരമല്ലാത്ത ഡാറ്റയുടെ ഭരണപരമായ നിയന്ത്രണം:

പരമ്പരാഗതമായി നോൺപേഴ്സണൽ ഡാറ്റ(എൻ.പി.ഡി.) റെഗുലേറ്റ് ചെയ്യപ്പെട്ടിട്ടില്ല. അന്തർ ദ്ദേശീയവും ആഭ്യന്തരവുമായ ആവശ്യങ്ങൾ നിറവേറ്റുന്നതിന് കമ്പനികൾക്ക് റിസ്ക് വിലയിരുത്തുന്നതിനും വ്യക്തിഗത ഡാറ്റ നിയന്ത്രിക്കുന്നതിനും പ്രൊസസുകൾ നിലവിലുണ്ട്. എന്നാലിപ്പോൾ കമ്പനികൾക്ക് എൻ.പി.ഡി.ക്ക് വേണ്ടി റിസ് കും കംപ്ലെയൻസും നടത്തേണ്ടതുണ്ട്. കമ്പനികൾ ക്കുള്ളിൽ നോൺപേഴ്സണൽ ഡാറ്റ സൗജന്യമായി ഉപയോഗിക്കപ്പെടുന്നുണ്ട്, മാത്രമല്ല ഇത് പൊതുസഞ്ചയത്തിലും ലഭ്യമാണ്. ഇത് എൻ.പി.ഡി. കംപ്ലയൻസ് കൂടുതൽ കഠിനമാക്കുന്നു എന്ന് മാത്രമല്ല പല കമ്പനികളും ഇതിനായി ഒരുങ്ങിയിട്ടുപോലുമില്ല.

എൻ.പി.ഡി കംപ്ലയൻസിന്റെ പ്രധാന വശങ്ങൾ ചുവടെ ചേർക്കുന്നു:

  1. ഡാറ്റ പങ്കിടൽ - കമ്പനികൾക്ക് അവരുടെ ഡാറ്റ മറ്റ് കമ്പനികളുമായോ സർക്കാരുമായോ പങ്കിടേണ്ടി വന്നേക്കാം. ഏതെല്ലാം സ്ഥാപനങ്ങളുമായി എൻ.പി.ഡി. പങ്കിടണമെന്നത് സർക്കാർ തീരുമാനിക്കും. എന്നാൽ ഡാറ്റ എപ്പോൾ വേണമെന്നോ ഉൾക്കാഴ്ചകൾ എപ്പോൾ സർക്കാരുമായി പങ്കിടണമെന്നോ ഉള്ള കാര്യങ്ങളിൽ എൻ.പി.ഡി. റിപ്പോർട്ടിൽ വ്യക്തതയില്ല.
  2. ഡാറ്റ ബിസിനസ് രജിസ്ട്രേഷൻ വേണം - ഒരു നിശ്ചിത വലുപ്പത്തിന് മുകളിലുള്ള എല്ലാ ബിസിനസ്സുകളും ഇന്ത്യയിൽ ഒരു ഡാറ്റ ബിസിനസ്സായി രജിസ്റ്റർ ചെയ്യണം. മൊത്തം വരുമാനം, ഉപഭോക്താക്കളുടെ / ജീവനക്കാരുടെ എണ്ണം / കൈകാര്യം ചെയ്യുന്ന ഉപകരണങ്ങളുടെ എണ്ണം, ഉപഭോക്തൃ വിവരങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ശതമാനം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്പനികൾക്ക് ഒരു ഡാറ്റ ബിസിനസ്സായി രജിസ്റ്റർ ചെയ്യാനുള്ള പരിധി നിശ്ചയിക്കുന്നത്. ഒരു ഡാറ്റ ബിസിനസ്സായി രജിസ്റ്റർ ചെയ്യുന്നതിന്, കമ്പനികൾക്ക് ബിസിനസ്സ് ഐഡി, ബിസിനസ്സ് പേര്, അനുബന്ധ ബ്രാൻഡ് നാമങ്ങൾ, അനുമാനിക്കപ്പെടുന്ന ഡാറ്റ ട്രാഫിക്, ഉപയോക്താക്കളുടെ എണ്ണം, റെക്കോർഡുകൾ, ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ ഡാറ്റാ ബിസിനസ്സിന്റെ സ്വഭാവം, ഡാറ്റ ശേഖരണം, സമാഹരണം, പ്രോസസ്സിംഗ്, ഉപയോഗങ്ങൾ, വിൽപ്പന, വികസിപ്പിച്ച ഡാറ്റ അടിസ്ഥാനമാക്കിയുള്ള സേവനങ്ങൾ തുടങ്ങിയ സഞ്ചിത ഡാറ്റ എന്നിവ നൽകണം. ഒരു ഡാറ്റാ ബിസിനസ്സായി രജിസ്റ്റർ ചെയ്യുന്നത് കമ്പനികളെ റെക്കോർഡ് സൂക്ഷിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാക്കും, കൂടാതെ എൻ.പി.ഡി. പങ്കിടൽ പ്രകാരം ഓരോ കമ്പനിയും അതിന്റെ ഡാറ്റ എത്രത്തോളം തുറന്ന് കൊടുക്കാമെന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിയതായും വരും.
  3. മെറ്റാഡാറ്റ ഡയറക്ടറിയിലേക്കുള്ള സംഭാവന - ഡാറ്റാ ബിസിനസുകൾ ശേഖരിക്കുന്ന ഡാറ്റാ ഫീൽഡുകളിലെ മെറ്റാഡാറ്റ നോൺ-പേഴ്സണൽ ഡാറ്റ അതോറിറ്റിയുമായി (എൻ.പി.ഡി.എ.) പങ്കിടണം. ഓപ്പൺ ആക് സസിന് കീഴിൽ ഈ മെറ്റാഡാറ്റ ഡയറക് ടറി ലഭ്യമാകും.
  4. ഹെ വാല്യൂ ഡാറ്റാസെറ്റുകൾ (എച്ച്.വി.ഡികൾ) - സമൂഹത്തിന് മുതൽക്കൂട്ടായ, പൊതുനന്മയ്ക്ക് മുതൽക്കൂട്ടാകുന്ന ഡാറ്റാസെറ്റുകളാണിവ. ഒരു ഡാറ്റാ ട്രസ്റ്റിയെന്ന നിലയിൽ ഒരു സർക്കാരിനോ ലാഭേച്ഛയില്ലാത്ത സ്വകാര്യ ഓർഗനൈസേഷനോ എൻ.പി.ഡി.എ. യോട് എച്ച്.വി.ഡി സൃഷ്ടിക്കാൻ ആവശ്യപ്പെടാം. അസംസ്കൃതമോ, അനുമാനിക്കപ്പെടുന്നതോ അല്ലെങ്കിൽ സംഗ്രഹിച്ചതോ ആയ സൂക്ഷ്മതലവിശദാംശങ്ങളോടെ എൻ.പി.ഡി ശേഖരിക്കാൻ ഈ റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
  5. **ഡാറ്റാ ട്രസ്റ്റികൾ ** - സെക്ഷൻ 8 കമ്പനികൾ ഉൾപ്പെടെ സർക്കാർ അല്ലെങ്കിൽ ലാഭേച്ഛയില്ലാത്ത സ്വകാര്യ ഓർ ഗനൈസേഷനുകൾ ക്ക് ഡാറ്റാ ട്രസ്റ്റികൾ ആകാം. എച്ച്.വി.ഡികൾ സൃഷ്ടിക്കുന്നതിനും പരിപാലിക്കുന്നതിനും പങ്കിടുന്നതിനുമുള്ള ഉത്തരവാദിത്വം അവർക്കാണ്. ഒരു കൂട്ടം കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ഒത്തുചേർന്ന് ഒരു ഡാറ്റാ ട്രസ്റ്റി സൃഷ്ടിക്കാനും ഒരു എച്ച്.വി.ഡികൾ ഹോസ്റ്റുചെയ്യാനും കഴിയും. എച്ച്.വി.ഡികൾ സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്കായി മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് ഡാറ്റാ ട്രസ്റ്റികൾക്ക് ബന്ധപ്പെട്ട കമ്യൂണിറ്റിയുടെ ‘പരിചരണ ചുമതല’ ഉണ്ട്, കൂടാതെ എൻ.പി.ഡി. വീണ്ടും തിരിച്ചറിയുന്നതിനാൽ ഒരു ദോഷവും സംഭവിക്കുന്നില്ല.
  6. ഡാറ്റാ പ്രൊസസ് ചെയ്യുന്നവർ - ഒരു ഡാറ്റാ കസ്റ്റോഡിയന് വേണ്ടി എൻ.പി.ഡി. പ്രോസസ്സ് ചെയ്യുന്ന കമ്പനികളാണ് ഡാറ്റാ പ്രോസസ്സറുകൾ , ഉദാ. സി എസ് പികൾ, സാസ് ദാതാക്കൾ മുതലായവ. ഡാറ്റാ പ്രോസസ്സറുകൾ അവരുടെ ഉപഭോക്താക്കളുടെ മെറ്റാഡാറ്റ പങ്കിടാൻ ബാധ്യസ്ഥരല്ല.
  7. ഡാറ്റ അഭ്യർത്ഥിക്കുന്നവർ - ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പൊതു അല്ലെങ്കിൽ സ്വകാര്യ ഓർഗനൈസേഷനുകൾക്ക് മാത്രമേ എച്ച്.വി.ഡികളിൽ അടങ്ങിയിരിക്കുന്ന ഡാറ്റാസെറ്റുകളിലേക്ക് ഡാറ്റ ട്രസ്റ്റികളോട് ആക്സസ് അഭ്യർത്ഥിക്കാൻ കഴിയൂ. സ്വകാര്യ വ്യക്തികൾക്ക് ഡാറ്റ അഭ്യർത്ഥിക്കുന്നവരാകാൻ കഴിയില്ല.
  8. ഡാറ്റാ പ്രിൻസിപ്പൽ - ഡാറ്റയുമായി ബന്ധപ്പെട്ട വ്യക്തി, സ്ഥാപനം അല്ലെങ്കിൽ കമ്മ്യൂണിറ്റി എന്നാണ് എൻ.പി.ഡിയുടെ ആദ്യ കരടിലെ ഡാറ്റാ പ്രിൻസിപ്പലിന്റെ നിർവ്വചനം. വ്യക്തിഗതവിവരങ്ങൾ അനോണിമൈസ് ചെയതതിനാലോ ഒന്നിലധികം വ്യക്തികളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉൾക്കൊള്ളുന്നതിനാലോ (ഉദാ: ട്രാഫിക് വിവരങ്ങൾ, പ്രകൃതി പ്രതിഭാസങ്ങൾ എന്നിങ്ങനെ) പുതുക്കിയ കരടിൽ ഡാറ്റാ പ്രിൻസിപ്പലിനെ ഒഴിവാക്കിയിട്ടുണ്ട്. എൻ.പി.ഡി.യിലേക്കുള്ള വ്യക്തിഗത അവകാശങ്ങളെ റദ്ദു ചെയ്തുകൊണ്ട് കമ്മ്യൂണിറ്റിക്ക് എൻ.പി.ഡി.യുടെ അവകാശങ്ങൾ വിനിയോഗിക്കാനാകും.

നിയമാനുസൃതമായ ഡാറ്റ പങ്കിടൽ അഭ്യർത്ഥനകൾ കൈകാര്യം ചെയ്യൽ, ഡാറ്റാ പങ്കിടുന്നതിനു മേൽനോട്ടം വഹിക്കുക, നിയന്ത്രിക്കുക, വിപണിയിലെ പരാജയങ്ങൾ പരിഹരിക്കുക എന്നിവയിൽ എൻ.പി.ഡി.എ. സഹായിക്കും. എൻ.പി.ഡി.എ.യ്ക്ക് വ്യവസായം, പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റി (ഡി.പി.എ), കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സി.സി.ഐ) മുതലായവയിൽനിന്നുള്ള പ്രതിനിധികളുണ്ടാകും. എൻ.പി.ഡി.എ. വികസിപ്പിച്ചവയുടെ മുകളിൽ സെക്ടറൽ റെഗുലേറ്റർമാർക്ക് അധിക ഡാറ്റാ റെഗുലേഷനുകൾ നിർമ്മിക്കാൻ കഴിയും.

മത്സരാധിഷ്ടിത മുൻതൂക്കത്തിന്റെയും നൂതനരീതികളുടെയും ദ്രവീകരണം

കമ്പനികൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അനുകൂല ഘടകങ്ങളെന്തെല്ലാമാണെന്നും എതിരാളികൾക്ക് എൻ.പി.ഡി. ഉൾക്കാഴ്ച നൽകുന്നു. ഉദാഹരണത്തിന്, എൻ.പി.ഡി. കൊണ്ട് റൈഡുകളുടെ വിലനിർണ്ണയ ഘടന ഊബർ നിർണ്ണയിക്കുന്നു. വലിയ കമ്പനികൾക്ക് അവരുടെ എൻ.പി.ഡി. ചെറിയ കമ്പനികളുമായി പങ്കിടാൻ സർക്കാരുകൾ നിർബന്ധിക്കുമ്പോൾ ഈ മത്സര നേട്ടം ഇല്ലാതാകും.

ഡാറ്റാ ഇക്കോസിസ്റ്റത്തിൽ ട്രസ്റ്റുകളുടെയും ഗവൺമെന്റിന്റെയും പങ്ക് വർദ്ധിക്കും. ഡാറ്റയിലേക്കുള്ള ആക്സസ് ഗവണ്മെന്റുകൾക്കുണ്ടാവും. ഡാറ്റ പരിശോധിച്ചുറപ്പിക്കപ്പെടുന്നുവെന്നും യഥാർത്ഥത്തിൽ പൊതുനന്മയ്ക്ക് സംഭാവന നൽകുന്നുവെന്നും പൊരുത്തക്കേടുകൾ പരിഹരിക്കുന്നതിനുമെല്ലാം ഗ്യാരണ്ടി നിന്ന് നടപ്പിൽ വരുത്താൻ നിർബ്ബന്ധിക്കുന്നതും നയം നടപ്പിൽ വരുത്താനുള്ള ചുമതലയും തമ്മിൽ ഭിന്നതകളും ഉരസലുകളും ഉണ്ടായേയ്ക്കാം. സമാനമായ പ്രശ്നങ്ങളിൽ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഇടനിലക്കാരായി ട്രസ്റ്റുകളും സർക്കാരും മാറൽ പേഴ്സണൽഡാറ്റാ പ്രൊട്ടക്ഷൻ ബില്ലിന് കീഴിൽ ഇതിനകം വർദ്ധിച്ചിട്ടുണ്ട്.

കൂടാതെ, ഡാറ്റയിൽ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകളും അസംസ്കൃത ഡാറ്റയുടെ ഉപയോഗം ഉൾപ്പെടെ ആ ഉൾക്കാഴ്ചയിൽ എത്താൻ ഉപയോഗിക്കുന്ന പ്രക്രിയകളും തമ്മിൽ വേർതിരിച്ചറിയാൻ വളരെ പ്രയാസമാണ്. എൻ.പി.ഡി. റിപ്പോർട്ടിൽ സ്ഥിതിവിവരക്കണക്കുകളും അസംസ്കൃത ഡാറ്റയും അവ്യക്തമായ രീതിയിൽ മാറ്റി ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.

കമ്പനികൾ സർക്കാരുമായി ഡാറ്റ പങ്കിടണമെന്നും ആരുമായി ഏത് ഡാറ്റയാണ് പങ്കിടേണ്ടതെന്നത് സർക്കാർ തീരുമാനിക്കുമെന്നും എൻ.പി.ഡി. റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇത് ഇക്കോസിസ്റ്റത്തിന്റെ നിയന്ത്രണവും മേൽനോട്ടവും വഹിക്കുന്ന നിലയിലേക്ക് സർക്കാരിനെ പ്രതിഷ്ഠിക്കുന്നു.

അതിനാൽ നിർദ്ദിഷ്ട എൻ.പി.ഡി. ചട്ടക്കൂട് ഇന്ത്യയിലെ ഡാറ്റാ ഇക്കോസിസ്റ്റത്തെ സമൂലമായി പുനർനിർമ്മിക്കും.

റെഫറൻസുകൾ:

  1. Impact of NPD on startups and innovation by Udbhav Tiwari, Public Policy Advisor at Mozilla: https://hasgeek.com/PrivacyMode/npd-impact-on-startups/

  2. Impact of NPD on compliance and engineering processes by Sathish K S, VP of Engineering at Zeotap: https://hasgeek.com/PrivacyMode/impact-of-non-personal-data-npd-framework-on-engineering-processes/

  3. Practical concerns about metadata directory and HVDs requirements in NPD: https://hasgeek.com/PrivacyMode/npd-week/sub/metadata-directory-and-high-value-datasets-hvds-JegscGrtuXzeNFo2Y8Z6vc

  4. Privacy issues with NPD: https://hasgeek.com/PrivacyMode/npd-week/schedule/panel-discussion-persisting-privacy-concerns-in-npd-v2-2cPpqiQf5uumAJmp4o4Luu

  5. Definition of communities and public good in NPD, and what this means for participatory governance: https://hasgeek.com/PrivacyMode/npd-week/sub/interrogating-community-public-good-and-data-trust-DE1r1QQU7Wegr6sUmktxS4

  6. Global data regulations and institutional mechanisms for regulating personal and NPD: https://hasgeek.com/PrivacyMode/npd-week/sub/personal-and-non-personal-data-regulations-globall-H3ZLzwHch2e599u2qNEgVW

ശങ്കർശൻ മുഖോപാദ്യായയുടെയും നാദിക നാദ്ജയുടെയും സഹായത്തോടെ പൂർത്തിയാക്കിയത്.

This Malayalam Translation is produced in collaboration with Swathanthra Malayalam Computing. Cross-posted in SMC Blog

Comments

{{ gettext('Login to leave a comment') }}

{{ gettext('Post a comment…') }}
{{ gettext('New comment') }}
{{ formTitle }}

{{ errorMsg }}

{{ gettext('No comments posted yet') }}

Hosted by

Deep dives into privacy and security, and understanding needs of the Indian tech ecosystem through guides, research, collaboration, events and conferences. Sponsors: Privacy Mode’s programmes are sponsored by: more